Wednesday, 20 May 2015

കാലമേ നീ സാക്ഷി!!

കാലമേ നീ സാക്ഷി!!
 പ്രിയതമനോട് കാമം മൂത്ത നിന്റെ ഹൃദയത്തിൽ, നിന്റെ കാര്യങ്ങൾ നേടുന്നതിനു വേണ്ടി പുറത്തു ചിരിയും അകത്തു ചതിയുമായി എന്നിലെ സംരക്ഷണം മാത്രം ആഗ്രഹിച്ചിരുന്ന  നിന്റെ കണ്ണുകളിൽ ഞാൻ കണ്ടു നിന്റെ ഉള്ളിലെ വൃത്തികെട്ട മറ്റൊരു മുഖം, എല്ലാം മുൻകൂട്ടി അറിഞ്ഞ്‌ നിന്നിലെ ഓരോ വഞ്ചനയിൽ നിന്നും രക്ഷപെടുംബോളും എന്റെ കൂട്ടുകാരിയെ സ്നേഹിക്കാനേ ഞാൻ ആഗ്രഹിചോള്ളൂ, എന്നിലെ സത്യത്തെ കാണിച്ചു തരാനേ ശ്രമിചൊള്ളൂ...
എല്ലാം ആസ്വതിച്ചു ഓരോ കാര്യങ്ങളും നിന്റെ രീതിയിൽ കുറ്റപെടുത്തി മാറ്റി പറഞ്ഞുകൊണ്ട് നിന്റെ പ്രിയനോടുകൂടെ കൂടി നീയും എന്നെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങിയപ്പോൾ, എന്റെ മനസ്സിൽ നിന്നോടുള്ള സൗഹ്ര്ധം വെറുത്തു തുടങ്ങിയപ്പോൾ അത് പുറത്തു കാണിക്കാതെ നിന്നിൽ നിന്നും അകലാൻ എനിക്ക് കൂടുതൽ സമയം വേണ്ടി വന്നില്ല, നീ അകലാൻ കാത്തു നിന്ന, നിന്റെ പ്രിയൻ കാണിച്ചു തന്ന ആ നിമിഷത്തിനും മുന്നേ...
അതെ എല്ലാം മനസ്സിലാക്കിയപ്പോൾ ഞാൻ നിന്നെക്കാളും മുൻപിൽ ആയിരുന്നു എന്ന് നീ അറിഞ്ഞില്ല!!
നീ മനസ്സിലാക്കാതെ പോയ, നിങ്ങൾ പ്രണയം എന്ന് വിളിച്ച നിന്നോടുള്ള എന്റെ സൌഹ്ര്ധം എനിക്ക് പറ്റിയ തെറ്റാാനു എന്ന് കുറിച്ചിടുന്നു...

ഓർമയുടെ പുസ്തകത്താളിൽ നീ തന്ന ഒരുപിടി നല്ല ഓർമകൾക്ക് എന്നും നിന്റെ സുഗന്തമാണ്, ഞാൻ നിനക്ക് നല്കിയ ഒരുപാട് നല്ല ഓർമകളെ പോലെ...

നന്മ നേരുന്നു, നിങ്ങള്ക്ക് ഒരു നല്ല  ജീവിതം ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു, എന്റെ ശാപം ഉണ്ടാകാതെ ഇരിക്കാൻ പ്രാർഥിക്കുന്നു...

                            

                                         നിന്റെ കൂട്ടുകരൻ...

                                                                     ME!

No comments:

Post a Comment